കണ്ണൂര്‍: (www.malabarflash.com)ജില്ലയില്‍ വ്യത്യസ്ത അപകടങ്ങളില്‍ മൂന്നുമരണം. ചക്കരക്കല്ലില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാഞ്ഞുകയറി പ്രഭാത സവാരിക്കിറങ്ങിയ രണ്ടു സ്ത്രീകള്‍ മരിച്ചു. മുഴപ്പാല സ്വദേശികളായ പത്മാവതി, സുലോചന എന്നിവരാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് മരണംസംഭവിച്ചിരുന്നു. ടിപ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ അഴീക്കോട് മണല്‍വാരാനെത്തിയ ലോറിയുടെ ഡ്രൈവര്‍ ലോറി കയറി മരിച്ചു. പള്ളിയാംമൂലയില്‍ പ്രജീഷാണ് മരിച്ചത്. കടലില്‍ നിന്ന് മണലെടുക്കുന്നതിനിടെ ലോറിക്കടിയില്‍ കിടന്നുറങ്ങിയിരുന്ന പ്രജീഷിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

No comments:
Post a Comment