മലപ്പുറം:(www.malabarflash.com) ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി നടത്ത മത്സരത്തില്‍ പങ്കെടുത്ത് നേട്ടം കൈവരിച്ച കേരളത്തിന്റെ അഭിമാന താരം കെ.ടി ഇര്‍ഫാന്‍ വിവാഹിതനായി. വധൂഗ്രഹത്തിലേക്ക് ഒളിംപ്യന്‍ എത്തിയതും കാല്‍നടയായി. മത്സരവേദികളില്‍ 20 കിലോമീറ്റര്‍ നടന്ന് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ഇര്‍ഫാന്‍ പക്ഷെ വധൂഗ്രഹത്തിലെത്താന്‍ അരകിലോമീറ്റര്‍ ദൂരം മാത്രമേ നടന്നുള്ളൂ.
സ്വന്തം നാട്ടുകാരി തന്നെയാണ് വധു. കുനിയില്‍ ഉമ്മരപ്പാറയിലെ കെ.വി അബ്ദുല്‍ കരീം മാസ്റ്ററുടെ മകള്‍ സഹ്‌ലയാണ് വധു. ശനിയാഴ്ച വൈകുന്നേരമാണ് ഇര്‍ഫാനും സംഘവും വധൂഗ്രഹത്തിലെത്തിയത്. കുനിയില്‍ പള്ളിയാലിലെ വരന്റെ വീട്ടില്‍ രാത്രിയാണ് വിവാഹ സല്‍ക്കാരം നടന്നത്.
കുനിയില്‍ പള്ളിയാലില്‍ കെ ടി മുസ്തഫയുടെയും സുലൈഖയുടെയും മകനാണ് ഇര്‍ഫാന്‍. 2007ല്‍ സ്‌കൂള്‍ തല മത്സരത്തിലൂടെ നടത്തം തുടങ്ങിയ ഇര്‍ഫാന്റെ കരിയറിലെ മികച്ച നേട്ടമാണ് ലണ്ടന്‍ ഒളിംപിക്‌സില്‍ പിറന്നത്. ഒരു മണിക്കൂര്‍ 20:21 സെക്കന്‍ഡിലാണ് ഇര്‍ഫാന്‍ പത്താമതായി ഫിനിഷ് ലൈന്‍ തൊട്ടത്.

ഇര്‍ഫാന്റെ ഇനിയുള്ള നല്ല നടത്തം സഹ്‌ലക്കൊപ്പമായിരിക്കും.
വിവാഹചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.കെ ബഷീര്‍ എം.എല്‍.എ, തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment