Latest News

നാടന്‍ പച്ചക്കറി വിപണനകേന്ദ്രം ആരംഭിച്ചു

കാസര്‍കോട്: കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി അഡൂര്‍ പച്ചക്കറി ഉത്പ്പാദന വിതരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേലമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നാടന്‍ പച്ചക്കറിവിതരണ കേന്ദ്രം ആരംഭിച്ചു. വിപണനകേന്ദ്രം കെ. കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്തു.

കാറഡുക്ക ബ്ലോക്കില്‍ ദേലംപാടി കൃഷിഭവന്‍ രൂപീകരിച്ച പച്ചക്കറി കൃഷിക്കാരുടെ കൂട്ടായ്മയിലൂടെ ഉല്പാദിപ്പിച്ച പച്ചക്കറികളാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. ആദ്യവിപണനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ഗീത നിര്‍വ്വഹിച്ചു.ചടങ്ങില്‍ കാറഡുക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം പ്രദീപ് അധ്യക്ഷത വഹിച്ചു. 

കാസര്‍കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി. പ്രദീപ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ചന്ദ്രേശേഖരന്‍ ,വാര്‍ഡ് മെമ്പര്‍ ഗീതാ ചിദംബരം , അടൂര്‍ പച്ചക്കറി ഉല്പാദന വിതരണസംഘം സെക്രട്ടറി രത്തന്‍കുമാര്‍ നായ്ക്ക് , ദേലമ്പാടി കൃഷിഭവന്‍ കൃഷി ഓഫീസര്‍ കെ.എ ഷിജോ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.