കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സീതാംഗോളി വ്യവസായ പാര്‍ക്കില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ തീപ്പിടുത്തം പരിഭ്രാന്തി പരത്തി. ഉച്ചയ്ക്ക് രണ്ടോടെയാണ് ആളൊഴിഞ്ഞ കോംപൗണ്ടില്‍ തീപ്പിടുത്തമുണ്ടായത്. നിരവധി വ്യവസായ സ്ഥാപനങ്ങളും മറ്റു പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രപാര്‍ക്കില്‍ തീപടര്‍ന്നതോടെ ജീവനക്കാരും പരിസരവാസികളും ആശങ്കയിലായി.
കാസര്‍കോട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. കോംപൗണ്ടിനകത്തെ കുറ്റിക്കാടുകളും പുല്ലുകളും വെട്ടിമാറ്റാത്തതിനാല്‍ തീ ആളിപടരുകയായിരുന്നു.
നൂറേക്കറോളം വരുന്ന വ്യവസായ പാര്‍ക്കില്‍ പല വ്യവസായ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് തൊട്ടടുത്ത് തന്നെ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള എച്ച്.എ.എല്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. എയ്‌റോനോട്ടിക്കലുമായി ബന്ധപ്പെട്ട് നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്.
തീ പടരുമെന്ന ആശങ്കയില്‍ എച്ച്.എ.എല്‍ യൂനിറ്റിലെ ജീവനക്കാരും ആശങ്കയിലായി. നാട്ടുകാരും ഫയര്‍ഫോഴ്‌സും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. കിന്‍ഫ്രയിലുള്ള ഏതാനും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
No comments:
Post a Comment