കാസര്‍കോട്: അണങ്കൂരില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദിന്റെ മകന്‍ സുഹൈലി (19) നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചത്.
ഗുരുതരമായി പരിക്കേററ സുഹൈലിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൂര്‍വ്വ വിരോധം കാരണമാണ് ആക്രമത്തന് കാരണമെന്നാണ് സൂചന.
പോലീസ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്ത ശേഷം കേസെടുക്കും. പ്രതികളെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചിതായാണ് വിവരം.

No comments:
Post a Comment