Latest News

കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം; വാട്ടര്‍ അതോറിറ്റി എം.ഡി. ഇടപെടണം: എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട്: (www.malabarflash.com) കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് ഇടപെടണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ആവശ്യപ്പെട്ടു.

കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്തവിധത്തില്‍ മഴക്കാലത്തുപോലും കുടിവെള്ളത്തിന് കാത്തിരിക്കേണ്ട ഗതികേടാണ് കാസര്‍കോട്ടെ ജനങ്ങള്‍ക്കുള്ളത്. നീണ്ട ദിവസങ്ങള്‍ ഒരു വീട്ടില്‍ കുടിവെള്ളമെത്തിയില്ലെങ്കില്‍ അനുഭവപ്പെടുന്ന കഷ്ടത മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ തയ്യാറാകുന്നില്ല. 

വെള്ളം മുടങ്ങി പ്രാഥമികാവശ്യങ്ങള്‍പോലും നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ രോഷം ഉണ്ടാവുക സ്വാഭാവികമാണ്. ഈ രോഷം സര്‍ക്കാറിനെതിരെ ആയുധമാക്കാന്‍ ചില ഉദ്യോഗസ്ഥന്മാര്‍ കരുതിക്കൂട്ടി അവസരം സൃഷ്ടിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം.ഡി.ക്ക് നല്‍കിയ കത്തില്‍ എം.എല്‍.എ. പറഞ്ഞു. 

മാനേജിംഗ് ഡയറക്ടര്‍ കാസര്‍കോട്ടെത്തി ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളെയും ഒന്നിച്ചിരുത്തി ഗൗരവമേറിയ കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്ത ഫലപ്രദമായ തീരുമാനമെടുക്കണം. നിരന്തരം കേടുവരുന്ന മോട്ടോറുകള്‍ റിപ്പയര്‍ ചെയ്യാന്‍ സ്ഥിരം മെക്കാനിക്കുകള്‍ വേണമെന്നും പുറമെനിന്ന് നിയോഗിച്ച മെക്കാനിക്കുകളുടെ കുടിശ്ശിക വളരെ പെട്ടെന്ന് കൊടുത്ത് തീര്‍ക്കണമെന്നും എന്‍.എ.നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.