ദേളി:(www.malabarflash.com) എം.എ. ഉസ്്താദിന്റെ സ്മരണകളിരമ്പിയ പ്രൗഢ പരിപാടികളോടെ അനുസ്മരണ സമ്മേളനത്തിന് സഅദിയ്യയില്‍ ധന്യ സമാപനം.നൂറുല്‍ ഉലമാ നാല് പതിറ്റാണ്ട് നടന്നുനീങ്ങിയ സഅദാബാദിന്റെ മണ്ണില്‍ ഉസ്താദിന്റെ വേര്‍പാടിന്റെ നാല്‍പതാം ദിനത്തില്‍ നടന്ന അനുസ്മരണ ചടങ്ങിലേക്ക് നാടിന്റെ നാനാദിക്കുകളില്‍ നിന്ന് ആയിരങ്ങള്‍ എത്തിചേര്‍ന്നു.
എം.എ. ഉസ്താദിന്റെ ജീവിത ചരിത്രം വരച്ചുകാട്ടിയ അനുസ്മരണ പ്രഭാഷണങ്ങളും മഖ്ബറയില്‍ നടന്ന ഖുര്‍ആന്‍ തഹ്‌ലീല്‍ സമര്‍പ്പണവും ശ്രദ്ധേയമായി.
സമാപന സമ്മേളനം പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സുനീ ജംഈയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്ഥഫ തങ്ങള്‍ മാട്ടൂല്‍, നിബ്രാസുല്‍ ഉലമാ എ.കെ. അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍ വയനാട്, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, മന്ത്രി യു.ടി. ഖാദിര്‍, ഏനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, മാഹിന്‍ ഹാജി കല്ലട്ര, മോയ്ദീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, അബ്ദുറഹീം ഫൈസി ജിദ്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിപാടിയില്‍ വെച്ച് സമസ്ത വൈസ് പ്രസിഡണ്ട് എം. അലിക്കുഞ്ഞി മുസ്ലിയാരെ താജു ശരീഅ സ്ഥാന പേര് നല്‍കി കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാര്‍ ആദരിച്ചു. കെ.പി. ഹുസൈന്‍ സഅദി സ്വഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. ഉച്ചക്ക് നടന്ന ഓര്‍മ്മയുടെ ഏടുകള്‍ ചര്‍ച്ചാ സമ്മേളനം കല്ലട്ര മാഹിന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ പ്രേഫസര്‍ എ.കെ. അബ്ദുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്തു. എന്‍. അലി അബ്ദുല്ല വിഷയം അവതരിപ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പ്രസംഗിച്ചു.
No comments:
Post a Comment