കാഞ്ഞങ്ങാട്: രാംനഗര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ശാഖയുടെ തൊട്ടു പിന്നില്‍ പുറത്ത് സ്ഥാപിച്ച ഏടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം നടത്തിയതിന് പിന്നില്‍ കുപ്രസിദ്ധ കവര്‍ച്ചാ സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചു.
സിസിടിവി ക്യാമറയില്‍ കുടുങ്ങിയ കവര്‍ച്ചക്കാരുടെ ദൃശ്യം ഇവരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. നന്നായി വസ്ത്രം ധരിച്ച ഒരാള്‍ കമ്പിപ്പാര എടുത്ത് ആദ്യം അകത്ത് കടന്നതായും തൊട്ടുപിന്നാലെ ബാഗ് കൈയ്യിലേന്തി മറ്റൊരാള്‍ മൊബൈല്‍ ടോര്‍ച്ച് അടിച്ച് കൊടുക്കുന്നതായും ദൃശ്യത്തിലുണ്ട്.
പാര കൊണ്ട് യന്ത്രത്തിന്റെ സ്‌ക്രീനും പുറം ചട്ടയും തകര്‍ത്തെങ്കിലും അകത്തുള്ള സ്‌ട്രോങ് ലോക്ക് കണ്ടതോടെ കവര്‍ച്ചക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.
അഞ്ച് മിനിട്ടോളം സമയം രണ്ടുപേരും കൗണ്ടറില്‍ ഉണ്ടായിരുന്നതായി സിസിടിവിയില്‍ വെളിപ്പെട്ടിട്ടുണ്ട്. ഇവരെ ചുറ്റിപ്പറ്റി പോലീസ് രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൗണ്ടറില്‍ എട്ടു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നു. ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.
തിങ്കളാഴ്ച രാവിലെ ബാങ്കില്‍ ജീവനക്കാരെത്തിയപ്പോഴാണ് ഏടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം നടന്നതായി വ്യക്തമായത്.
തിങ്കളാഴ്ച രാവിലെ ബാങ്കില്‍ ജീവനക്കാരെത്തിയപ്പോഴാണ് ഏടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം നടന്നതായി വ്യക്തമായത്.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment