കാസര്‍കോട്: കാസര്‍കോടിനെ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിച്ച് ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ചെറുകടി ജലസേചനപദ്ധതികള്‍ നടപ്പിലാക്കണമെന്നും കാസര്‍കോട് പാക്കേജിന്റെ ഭാഗമായി ജില്ലക്ക് ബഡ്ജറ്റില്‍ നീക്കിവെച്ച തുകയില്‍ വരാനിരിക്കുന്ന ശുദ്ധജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത ഉള്‍ക്കൊണ്ട് ജലസേചന പദ്ധതിക്ക് മുന്‍തൂക്കം നല്‍കണമെന്നും മുസ്‌ലിം യൂത്ത്‌ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് പടഌസ്വാഗതം പറഞ്ഞു. യുവകേരളയാത്രയുടെ സമാപന പരിപാടി അത്യുജ്ജ്വലമാക്കാന്‍ വിവിധ പരിപാടികള്‍ യോഗം ആസൂത്രണം ചെയ്തു. മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ പദയാത്രകളും മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈറ്റ് ഗാര്‍ഡ് പരേഡും പൊതുയോഗവും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍ നടത്തും. ബി.ടി. അബ്ദുല്ലക്കുഞ്ഞി, ഖലീല്‍ സിലോണ്‍, നൗഷാദ് മീലാദ് പ്രസംഗിച്ചു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment