ലക്‌നൗ: ഫെയ്‌സ്ബുക്കില്‍ തുടര്‍ച്ചയായി ചാറ്റ് ചെയ്യുന്നത് പിതാവ് വിലക്കിയതിനെത്തുടര്‍ന്ന് 14 കാരന്‍ സ്വയം വെടിവച്ച് മരിച്ചു. അലഹബാദിലെ പരാസ് നഗറിലാണ് സംഭവം.
ഒമ്പാതാം ക്ലാസുകാരന്‍ രാത്രി വൈകിയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്യുന്നതുകണ്ട പിതാവ് കുട്ടിയെ വഴക്കുപറയുകയും മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച കുട്ടി അച്ഛന്റെ റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു.
മുറിയുടെ വാതില്‍ തള്ളിത്തുറന്ന മാതാപിതാക്കള്‍ കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. റിവോള്‍വറും വെടിയുണ്ടകളും പോലീസ് വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
No comments:
Post a Comment