കാഞ്ഞങ്ങാട് : സ്വന്തം മാതാപിതാക്കളെ ഭാരമായി കാണുന്ന മക്കളുടെ ഇന്നത്തെ പൊതു സമീപനം മാറേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എസ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച വയോജന ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൃദ്ധ ദമ്പതികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന് നിയമം കൊണ്ടു വരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. വയോ വൃദ്ധരായ മാതാപിതാക്കള്‍ക്ക് സാമൂഹ്യ-സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടുന്ന ബാധ്യത മക്കള്‍ക്കുണ്ട്. പലരുമത് മറന്നു പോകുന്നു. പോലീസിന് വൃദ്ധ ദമ്പതിമാര്‍ക്ക് സുരക്ഷ ഒരുക്കിക്കൊടുക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ പ്രസിഡണ്ട് ടി അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക് ആശംസ നേര്‍ന്നു.
ഡി സി ആര്‍ ബി ഡി വൈ എസ് പി കെ ദാമോദരന്‍ സ്വാഗതവും സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ ജോയിന്റ് സെക്രട്ടറി എം പി പോള്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ സുകുമാരന്‍ മാസ്റ്റര്‍ വയോജന നയത്തെക്കുറിച്ച് ക്ലാസെടുത്തു.
No comments:
Post a Comment