തിരൂരങ്ങാടി: .ദേശീയപാത പൂക്കിപ്പറമ്പില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു ഓട്ടോ യാത്രക്കാരായ തെന്നല വാളക്കുളം സികെ കുണ്ട് പരേതനായ കുറുക്കന്‍വീട്ടില്‍ ഹംസയുടെ മകന്‍ സെയ്തലവി (38), വെന്നിയൂര്‍ പാറപ്പുറം പരേതനായ പങ്ങിണിക്കാടന്‍ അവറാന്‍കുട്ടിയുടെ മകന്‍ അബîാസ് (42) എന്നിവരാണ് മരിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന പാറപ്പുറം സ്വദേശി രാജനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറാണ് സെയ്തലവി. അബ്ബാസ് കോണ്‍ക്രീറ്റ് ജോലിക്കാരനും.
ഓട്ടോയിലുണ്ടായിരുന്ന പാറപ്പുറം സ്വദേശി രാജനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറാണ് സെയ്തലവി. അബ്ബാസ് കോണ്‍ക്രീറ്റ് ജോലിക്കാരനും.
അബ്ബാസിന്റെ രണ്ടു സഹോദരങ്ങളുടെയും മക്കളുടെ വിവാഹങ്ങള്‍ ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കുന്ന തിരക്കിനിടെയാണ് മരണവാര്‍ത്തയെത്തിയത്. വിവാഹാവശ്യവുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അബ്ബാസ്.
മരണത്തെത്തുടര്‍ന്ന് വിവാഹച്ചടങ്ങുകള്‍ മാറ്റിവച്ചു.
No comments:
Post a Comment