വണ്ടിപ്പെരിയാര്‍: [www.malabarflash.com] സൂര്യനെല്ലി കേസില്‍ സാക്ഷിയായ വണ്ടിപ്പെരിയാര്‍ രാജമുടി കണിയാംപറമ്പില്‍ കെ. കുഞ്ഞൂട്ടിയെ (70) വീടിനു സമീപത്തെ തോട്ടത്തിലെ കുളത്തില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വീട്ടില്‍നിന്നു കടയിലേക്കു പോകുംവഴി കുളത്തില്‍ വീണ് മരിച്ചതാണെന്നു ബന്ധുക്കള്‍ കരുതുന്നു.
തിരികെ എത്താത്തിനെ തുടര്‍ന്നു തിരച്ചില്‍ നടത്തിയപ്പോഴാണു കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം തിങ്കളാഴ്ച 11നു പെരിയാര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: അന്നമ്മ. മക്കള്‍: ബിജു, മിനി. മരുമക്കള്‍: ഷൈനി, ബേബി. സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഗസ്റ്റ്ഹൗസില്‍ കണ്ടതായി സാക്ഷിമൊഴി നല്‍കിയതു കുഞ്ഞൂട്ടിയായിരുന്നു.

No comments:
Post a Comment