ഇരിട്ടി: വീരാജ്‌പേട്ട മൂര്‍നാട് കെഎസ്ആര്‍ടിസി ബസില്‍ പിതാവിന്റെ മടിയിലിരുന്നു യാത്ര ചെയ്യുന്നതിനിടയില്‍ പുറത്തേക്കു ഛര്‍ദിക്കുകയായിരുന്ന എട്ടു വയസ്സുകാരി എതിരെ വന്ന ലോറിയിടിച്ചു തലയറ്റ് മരിച്ചു.
പാലക്കാട് പട്ടാമ്പി സ്വദേശിയും കുടക് മാതപ്പുര ഓക്കോട്ട് താമസക്കാരുമായ സലിന്‍-സെലീന ദമ്പതികളുടെ മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷാന ഷെറിനാണ് ദാരുണമായി മരിച്ചത്.
മൂര്‍നാട് നിന്നു പട്ടാമ്പിയിലേക്കു വീരാജ്‌പേട്ട വഴി പോകുമ്പോള്‍ കാര്‍ക്കോട്ട്പറമ്പിനു സമീപമാണ് അപകടം. വീരാജ്‌പേട്ടയില്‍ നിന്നു കോഴി കയറ്റി മൂര്‍നാടേക്കു പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
മൂര്‍നാട് നിന്നു പട്ടാമ്പിയിലേക്കു വീരാജ്‌പേട്ട വഴി പോകുമ്പോള്‍ കാര്‍ക്കോട്ട്പറമ്പിനു സമീപമാണ് അപകടം. വീരാജ്‌പേട്ടയില്‍ നിന്നു കോഴി കയറ്റി മൂര്‍നാടേക്കു പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
No comments:
Post a Comment