കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ യുവജനോത്സവവേദിയില്‍ സമാപനച്ചടങ്ങിന് തൊട്ടുമുമ്പ് പൊരിഞ്ഞ അടി. ഒപ്പനയുടെ ഫലംപ്രഖ്യാപിച്ച ഉടനെയാണ് മുഖ്യവേദിയായ തിരുനക്കര മൈതാനത്ത് സംഘര്‍ഷം ഉണ്ടായത്.
സെന്റ് തെരേസാസിനെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്. കോട്ടയം ബി.സി.എം. കോളേജ് ഇതിനെ ചോദ്യംചെയ്തു. മത്സരാര്‍ഥികള്‍തമ്മില്‍ ചേരിതിരിഞ്ഞ് കൂക്കിവിളിച്ചു. ഇരു വിഭാഗത്തെയും അനുകൂലിച്ചും എതിര്‍ത്തും പുറത്തുനിന്നുള്ളവര്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
വാക്കേറ്റം സംഘട്ടനത്തിലേക്ക് നീങ്ങി. ഇതോടെ മത്സരാര്‍ഥികള്‍ അടക്കമുള്ള പെണ്‍കുട്ടികള്‍ ഡ്രസ്സിങ്‌റൂമില്‍ അഭയംപ്രാപിച്ചു. പുറത്ത് ഈസമയം അടിനടക്കുകയായിരുന്നു. പോലീസ് ഇടപെട്ടെങ്കിലും പിന്‍വാങ്ങുകയായിരുന്നു. ഇതോടെ സംഘാടകര്‍ കൂടുതല്‍ പേര്‍ എത്തി പ്രശ്‌നമുണ്ടാക്കിയവരെ മൈതാനത്തിനുപുറത്തേക്ക് നീക്കി.
മുക്കാല്‍ മണിക്കൂറോളം തിരുനക്കര മൈതാനം സംഘര്‍ഷഭരിതമായിരുന്നു. കൂടുതുല്‍ പോലീസ് എത്താതിരുന്നതും പ്രശ്‌നം വഷളാക്കി. പുറത്തുനിന്ന് എത്തിയവരാണ് പ്രശ്‌നം സൃഷ്ടിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment