കാസര്‍കോട്: ന്യൂ ജനറേഷന്‍ തിരുത്തെഴുത്ത് എന്ന് ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന ഗ്രാമസഞ്ചാരത്തിന്റെ കാസര്‍കോട് ജില്ലാ തല പ്രഖ്യാപനം ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ നടന്നു.
മാര്‍ച്ച് 22 ഞായറാഴ്ച ജില്ലയിലെ 40 സെക്ടര്‍ കേന്ദ്രങ്ങളിലായി നടക്കുന്ന ഗ്രാമ സഞ്ചാരത്തിന്ന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും. അടുത്ത 6 മാസകാലത്തെ സംഘടനാ പദ്ധതികള്‍ അവതരിപ്പിക്കുവാനും യൂണിറ്റിലെ പ്രവര്‍ത്തകരെ ശാക്തീകരിക്കുവാനുമാണ് നേതാക്കള്‍ ജില്ലയില്‍ എത്തുന്നത്.

കാസര്‍കോട് വെച്ച് നടന്ന പ്രഖ്യാപന കണ്‍വെന്‍ ജില്ലാ ഉപാദ്യക്ഷന്‍ ഉമര്‍ സഖാഫി പള്ളത്തൂര്‍ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി പ്രഖ്യാനം നടത്തി. സ്വലാഹുദ്ദീന്‍ അയ്യൂബി പദ്ധതി അവതരണം നടത്തി.
കാഞ്ഞങ്ങാട് നടന്ന കണ്‍വെന്‍ഷനില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ പ്രഖ്യാപനം നടത്തി.
റഫീഖ് സഖാഫി ചേടികുണ്ട്, സിദ്ദീഖ് പൂത്തപ്പലം, സ്വാദിഖ് ആവള ഫാറൂഖ് കുബണൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട്, റാഷിദ് ഹിമമി, ശിഹാബ് പാണത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റഫീഖ് സഖാഫി ചേടികുണ്ട്, സിദ്ദീഖ് പൂത്തപ്പലം, സ്വാദിഖ് ആവള ഫാറൂഖ് കുബണൂര്‍, ശക്കീര്‍ പെട്ടിക്കുണ്ട്, റാഷിദ് ഹിമമി, ശിഹാബ് പാണത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment