മേല്‍പ്പറമ്പ്: (www.malabarflash.com) ദേളീ ജംഗ്ഷനില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്‌നത്തിന് അബ്ദുസലാം ചാരിറ്റി ട്രസ്റ്റ് നിര്‍മ്മിച്ച 'ബൈത്തുല്‍ സലാം' സമര്‍പ്പിച്ചു. അബ്ദുല്‍ സലാം മെമ്മോറിയല്‍ ചാരിറ്റി ട്രസ്റ്റ് ഏറ്റടുത്ത പ്രഥമ 'ബൈത്തുല്‍ സലാം' വീടാണ് ദേളിയിലെ കുടുംബത്തിന് നല്‍കിയത്.
കുടുസ്സു മുറിയില്‍ സ്ത്രീകളും കുട്ടികളും ദുരിതപൂര്‍ണമായി ജീവിതം നയിക്കുകയായിരുന്ന കാഴ്ച ദയനയീമായിരുന്നു. അസൗകര്യങ്ങള്‍ നിറഞ്ഞ അവര്‍ക്ക് ടോയ്‌ലെറ്റ് സംവിധാനമോ ഒന്നുമുണ്ടായിരുന്നില്ല. വീട് പണി പാതിവഴിയില്‍ നിന്നുപോയപ്പോഴാണ് കൈതാങ്ങായി മേല്‍പ്പറമ്പ് ആസ്ഥാനമായുള്ള അബ്ദു സലാം ചാരിറ്റി പ്രവര്‍ത്തകര്‍ എത്തിയത്.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരിക്കെ ആകസ്മികമായി വിടപറഞ്ഞുപോയ പ്രിയകൂട്ടുകാരന്‍ സലാമിന്റെ പേരില്‍ രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റ് വഴി അവര്‍ വീടിന്റെ പണി പൂര്‍ത്തിയാക്കി നല്‍കുകയും ചെയ്തു.
ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സലാം ചാരിറ്റി ട്രസ്റ്റിന്റെ കീഴിലുള്ള ബൈത്തുല്‍ സലാം വീടില്ലാത്ത പാവങ്ങള്‍ക്ക് പുതിയ മേല്‍ക്കൂരയായി മാറി. വെറും അഞ്ചുമാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ആദ്യ പ്രവൃത്തി പൂര്‍ത്തിയായതോടെ രണ്ടാം ബൈത്തുല്‍ സലാം പദ്ധതിക്കും തുടക്കമിട്ടു.ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിക്കരിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചാരിറ്റി കമ്മിറ്റിക്കു പുറത്തുള്ള നിരവധി പേര്‍ സഹായ ഹസ്തവുമായി എത്തിയിരുന്നു. നന്മ അസ്തമിച്ചുപോയിട്ടില്ല എന്ന സത്യം ഒരിക്കല്‍ കൂടി വ്യക്തമാകുന്ന കാഴ്ചയായിരുന്നു കണ്ടത്.
No comments:
Post a Comment