Latest News

എം.എ. ഉസ്താദ് അനുസ്മരണ സമ്മേളനത്തിന് സഅദിയ്യയില്‍ പ്രൗഡോജ്ജ്വല തുടക്കം

ദേളി: (www.malabarflash.com) സമസ്ത പ്രസിഡണ്ടും ജാമിഅ സഅദിയ്യയുടെ ജീവനാഡിയുമായ നൂറുല്‍ ഉലമാ എം.എ ഉസ്താദ് അനുസ്മരണ സമ്മേളനത്തിന് ദേളി ജാമിഅ സഅദിയ്യയില്‍ പ്രൗഡോജ്ജ്വല തുടക്കം. വൈകിട്ട് നടന്ന മഖ്ബറ സിയാറത്തിന് സയ്യിദ് അതാവുള്ളാ തങ്ങള്‍ ഉദ്ധ്യാവരം നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി.

തുടര്‍ന്ന് നടന്ന പ്രരംഭ സംഗമം എ.പി അബ്്ദുല്ലമുസ്്‌ലിയാരുടെ അദ്യക്ഷതയില്‍ ഉഡുപി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. ഉബൈദുല്ലാ സഅദി, കെ.കെ. ഹുസൈന്‍ ബാഖവി, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ വഹബ് തൃക്കരിപ്പൂര്‍, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, സയ്യിദ് ശാഹുല്‍ ഹമീദ്, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, കൊവ്വല്‍ ആമു ഹാജി, മുക്രി ഇബ്രാഹിം ഹാജി, മുല്ലച്ചേരി അബ്്ദുറഹ്മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, ആലിക്കുട്ടി സഖാഫി, ഗുരുക്കല്‍ അബൂബക്കര്‍ സഅദി, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുത്തുക്കോയ തങ്ങള്‍ കണ്ണവം സ്വാഗതവും അബ്ദുല്‍ കരീം സഅദി ഏണിയാടി നന്ദിയും പറഞ്ഞു. രാത്രി നടന്ന ബുര്‍ദാ മജ്‌ലിസിന് സഅദിയ്യ ബുര്‍ദ്ദാ സംഗം നേതൃത്വം നല്‍കി. അബ്ദുല്‍ ലത്ത്വീഫ് സഅദി പഴശ്ശി പ്രഭാഷണം നടത്തി.

ഞായറാഴ്ച രാവിലെ 10 മുതല്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ് ആരംഭിക്കും. സമാപന പ്രാര്‍ഥനക്ക് സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും. കെ പി ഹുസൈന്‍ സഅദി ആമുഖ പ്രസംഗം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് അശ്രഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് കെ.പി.എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സഅദി സംഗമത്തില്‍ സഅദിയ്യ പ്രിന്‍സിപ്പള്‍ നിബ്രാസുല്‍ ഉലമാ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.

രണ്ട് മണിക്ക് ഓര്‍മ്മയുടെ ഏടുകള്‍ എന്ന പേരില്‍ നടക്കുന്ന അനുസ്മര സംഗമത്തില്‍ നുറുല്‍ ഉലമാ കര്‍മസാഫല്ല്യത്തിന്റെ മുക്കാല്‍ ശതകം എന്ന വിഷയത്തില്‍ പ്രമുഖര്‍ സംവദിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ഥന നടത്തും. സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജി കല്ലട്രയുടെ അധ്യക്ഷതയില്‍ കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും.
പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും. എന്‍ അലി അബ്ദുല്ല അനുസ്മരണ പ്രഭാഷണംനടത്തും. 

എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), എന്‍ എ നെല്ലിക്കുന്ന് (കാസര്‍കോട്), പി ബി അബ്ദുറസാഖ് (മഞ്ചേശ്വരം), കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ ചന്ദ്രശേഖരന്‍, മുഹിയദ്ദീന്‍ ബാവ, സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. മുഹമ്മദ് ഇസ്മാഈല്‍, ഡോ. യൂസുഫ് കുമ്പള, ഡോ. പി എ അഹ്മദ് സഈദ് മട്ടന്നൂര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, കെ പി സതീഷ്ചന്ദ്രന്‍, എം സി ഖമറുദ്ദീന്‍, അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. ശ്രീകാന്ത്, അസീസ് കടപ്പുറം, പി.കെ. ഫൈസല്‍, എ.ജി സി ബശീര്‍, പി എ കെ മുഴപ്പാല, ഒ എം തരുവണ, അബ്ദുറശീദ് സൈനി, സുലൈമാന്‍ കരിവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

വൈകിട്ട് അഞ്ച് മണിക്ക് ദിക്‌റ് ദുആ സമാപന സമ്മേളനം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സഅദിയ്യ പ്രസിഡന്റ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. 

സയ്യിദ് ശുഹൈബ് ആലിം സാഹിബ് കീളക്കര, സയ്യിദ് ളിയാഉല്‍ മുസ്ഥഫ തങ്ങള്‍ മാട്ടൂല്‍, നിബ്രാസുല്‍ ഉലമാ എ.കെ. അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍, താഴക്കോട് അബ്ദുല്ല മുസ്ലിയാര്‍, കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, അബ്ബാസ് മുസ്്‌ലിയാര്‍ മഞ്ഞനാടി, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, ഏനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുറഹീം ഫൈസി ജിദ്ദ തുടങ്ങിയവര്‍ പ്രസംഗിക്കും.

ദിക്‌റ് ദുആക്ക് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയും സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും നേതൃത്വം നല്‍കും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. എം.എ ഉസ്താദ് രചിച്ച അറബി ഗ്രന്ഥങ്ങളുടെ സമാഹരം പ്രത്യാക കിറ്റായി 500 പണ്ഡിതര്‍ക്ക് പരിപാടിയില്‍ വെച്ച് വിതരണം ചെയ്യും. പതിനായിരങ്ങള്‍ക്ക് തബറുക് വിതരണത്തോടെ സമാപിക്കും.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.