മംഗളൂരു: (www.malabarflash.com) മൂന്നര വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ വാനിനുള്ളില്‍ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ഉള്ളാളില്‍ സംഘര്‍ഷം. ക്ഷുഭിതരായ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യുകയും നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. കുട്ടിയെ പീഡിപ്പിച്ച വാന്‍ ഡ്രൈവര്‍ തൊക്കോട് കുംപള സ്വദേശിയായ മധുകര്‍ ഷെട്ടി (38)യെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടികളെ കൊണ്ടുവിടുന്ന വാനിന്റെ ഡ്രൈവറാണ് മധുകര്‍ ഷെട്ടി. വൈകുന്നേരം മറ്റു കുട്ടികളെയെല്ലാം അവരവരുടെ വീട്ടിലിറക്കി അവസാനം വാനില്‍ തനിച്ചായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് അസ്വസ്തത കണ്ട മാതാവ് അന്വേഷിച്ചപ്പോഴാണ് ഡ്രൈവര്‍ പീഡിപ്പിച്ച കാര്യം പുറത്തുപറഞ്ഞത്.
കുട്ടിയെ തൊക്കോട്ടെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മാതാവ് നല്‍കിയ പരാതിയിലാണ് വാന്‍ ഡ്രൈവറെ പോലീസ് പിടികൂടിയത്.
അതേസമയം പ്രതിയെ മര്‍ദിക്കുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് തൊക്കോട്ട് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്താണ് പിരിച്ചുവിട്ടത്.

No comments:
Post a Comment