ആഗ്ര: മദ്യപിച്ച ശേഷം പെണ്‍കുട്ടിയോടു മോശമായി പെരുമാറിയെന്നാരോപിച്ച് ആഗ്രയില്‍ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഷൂ ഫാക്ടറി ജീവനക്കാരനായ 22വയസുള്ള ജീത്തു എന്ന യുവാവാണു കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന യുവാവ് മോശമായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണു സംഭവം.
പ്രകോപിതരായ ജനക്കൂട്ടം പെരുവഴിയില്‍ യുവാവിനെ പൊതിരെ തല്ലുകയും തുടര്‍ന്നു യുവാവ് കൊല്ലപ്പെടുകയുമാണുണ്ടായത്. പെണ്‍കുട്ടിയുടെ സഹോദരന്മാരുടെ നേതൃത്വത്തിലായിരുന്നു ജനക്കൂട്ടത്തിന്റെ ആക്രമണം. യുവാവിന്റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ ദളിത് വിഭാഗത്തില്‍പെട്ടവരാണ്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്മാരടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ സ്ഥലത്തെ റോഡ് ഉപരോധിച്ചു.

No comments:
Post a Comment