Latest News

മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം തുടങ്ങി

ഉദുമ: ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം തുടങ്ങി. തന്ത്രി അരവത്ത് കെ.യു.ദാമോദരന്‍ തന്ത്രി കൊടിയേറ്റ് ചടങ്ങ് നിര്‍വഹിച്ചു. ഗണപതി ഹോമം, ലളിതാ സഹസ്രനാമജപം, തായമ്പക, ഭൂതബലി ഉല്‍സവം, കൊച്ചിന്‍ ഹൈനസിന്റെ മെഗാ ഷോ എന്നിവ നടന്നു.

ഞായറാഴ്ച രാവിലെ 7.45ന് പൂജ, ഒന്‍പതു മുതല്‍ ഉദയമംഗലം ആധ്യാത്മിക പഠന കേന്ദ്രം നേതൃത്വത്തില്‍ ഗ്രന്ഥ പാരായണം, 10ന് ആധ്യാത്മിക പ്രഭാഷണം, 12.30നു പൂജ, 12.45ന് അന്നദാനം, നാലിന് തായമ്പക, നാലര മുതല്‍ സര്‍വൈശ്വര്യ വിളക്കു പൂജ, ആറരയ്ക്ക് മുക്കുന്നോത്ത് പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ ഏഴു പ്രാദേശിക സമിതികളിലെ മാതൃസമിതി അംഗങ്ങള്‍ തിരുവാതിര അവതരിപ്പിക്കും. 

ഏഴരയ്ക്ക് ഭജന, 9.15നു ഭൂതബലി ഉല്‍സവം നടക്കും. തിങ്കളാഴ്ച നടുവുല്‍സവം. ഗണപതി ഹോമം, കലശാഭിഷേകം, ഗ്രന്ഥ പാരായണം, അന്നദാനം, അക്ഷരശ്‌ളോക സദസ്സ്, തായമ്പക, രാത്രി 10.30നു തിരുമുല്‍ക്കാഴ്ച സമര്‍പ്പണം, 10.45നു തിടമ്പു നൃത്തോല്‍സവം തുടങ്ങിയവ നടക്കും.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.