രാംപൂര്‍:(www.malabarflash.com) വിവാഹ ചടങ്ങുകള്‍ക്ക് വധുവിന്റെ വീട്ടിലെത്തുന്ന വരനും വീട്ടുകാരും വൈകിയാല്‍ കനത്ത പിഴ ശിക്ഷ നല്‍കാന്‍ ഉത്തര്‍പ്രദേശിലെ തൗങ്കപുരി ടാന്റ് ഗ്രാമം തീരുമാനിച്ചു.
വധുവിന്റെ വീട്ടിലേക്ക് വരനെ ആനയിക്കുന്ന ചടങ്ങ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പതിവാണ്. രാത്രി സമയങ്ങളില്‍ പെരുമ്പറ മുഴക്കി നൃത്തം ചെയ്ത് കൊണ്ടാണ് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടിലെത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ മണിക്കൂറുകളോളം വധുവിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന വരന് പിഴ ശിക്ഷ വിധിക്കാന്‍ ഗ്രാമം തീരുമാനിച്ചു. വൈകുന്ന ഓരോ മിനിറ്റിനും നൂറ് രൂപയാണ് പിഴ.
വിവാഹത്തിന് ധൂര്‍ത്ത് ഒഴിവാക്കാനും ഭക്ഷണം കളയുന്നവരെ ശിക്ഷിക്കാനും പതിനായിരത്തിലധികം മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം തീരുമാനിച്ചു. അര്‍ദ്ധ രാത്രിയില്‍ പെരുമ്പറ പോലെയുള്ള വാദ്യങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് മൗലാന അര്‍ഷാദ് അറിയിച്ചു.
ഗ്രാമങ്ങളില്‍ നിന്നുള്ളവരെ തന്നെ വിവാഹം ചെയ്യാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമത്തിന്റെ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കാന്‍ ഇത് സഹായിക്കുമെന്ന് മൗലാന വ്യക്തമാക്കി.

No comments:
Post a Comment