കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുട്രാഫിക സര്‍വ്വേ നടപടികളാരംഭിച്ചു. നേരത്തെ ഒന്നാംഘട്ട സര്‍വ്വേപൂര്‍ത്തിയായ കാഞ്ഞങ്ങാട് -പാണത്തൂര്‍ 40 കിലോമീറ്റര്‍പാതയുടെ തുടര്‍ച്ചയായാണ് കാണിയൂര്‍ വരെയുള്ള റെയില്‍പാതയുടെ ട്രാഫിക് സര്‍വ്വേയ്ക്ക് ചൊവ്വാഴ്ച തുടക്കമിട്ടത്. കാഞ്ഞങ്ങാട് നിന്നും കാണിയൂരിലേക്ക് തൊണ്ണൂറ് കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം.
ദക്ഷിണ റെയില്‍വേ സര്‍വ്വേ ആന്റ് കണ്‍സ്ട്രക്ഷന്‍ വിഭാഗം സീനിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജര്‍ എസ്.ശ്രീധരന്റെ നേതൃത്വത്തില്‍ സീനിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഓഫീസര്‍മാരായ സുരേഷ് തോമസ്, രാമനാഥ് എന്നിവരുള്‍പ്പെട്ട സംഘമാണ് കാഞ്ഞങ്ങാട്ടെത്തിയത്. പി.കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, കൗണ്‍സിലര്‍ ഗംഗ, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം എന്നിവര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സര്‍വ്വേ സംഘവുമായി ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് പാണത്തൂരിലെത്തിയ സംഘാംഗങ്ങള്‍ ജനപ്രതിനിധികളെയും വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളെയും കണ്ട ശേഷം കര്‍ണ്ണാടകയിലെ സുള്ള്യ നഗരപഞ്ചായത്ത് ഓഫീസില്‍ ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് വിശദമായി വിവരങ്ങള്‍ ശേഖരിച്ചു. കാസര്‍കോട് റെയില്‍വേ ഓഫീസ് സൂപ്രണ്ട് ടി.വി.അശോകനും സര്‍വ്വേ സംഘത്തെ അനുഗമിക്കുകയുണ്ടായി.
ബുധന്‍ ഉച്ചയ്ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കര്‍മ്മസമിതി ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളുമായും സര്‍വ്വേ സംഘം ചര്‍ച്ച നടത്തും. പി.കരുണാകരന്‍ എംപി, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ എന്നിവരും സംബന്ധിക്കും.
No comments:
Post a Comment