ബ്രസീലിയ: വോഡ്കാ കുടി മത്സരത്തില്‍ ഒരു മിനിറ്റില്‍ 25 ഷോട്ട് അകത്താക്കിയ യുവാവ് മരിച്ചു. ബ്രസീലിലെ ഹബെര്‍ട്ടോ മൗറാ ഫെന്‍സെക്കോ എന്ന ഇരുപത്തിമൂന്നുകാരനാണ് കുഴഞ്ഞുവീണു മരിച്ചത്.
ബൗറോ നഗരത്തില്‍ ജൂലിയോ ദെ മെസ്‌ക്വിറ്റ എന്ന സര്‍വകലാശാലയുടെ കീഴില്‍ലാണ് വോഡ്കാ കുടി മത്സരം നടന്നത്. കൂടിയ അളവില്‍ മദ്യം ഉള്ളില്‍ ചെന്നതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മത്സരത്തിന്റെ സംഘാടകര്‍ക്ക് എതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
വിരസത അനുഭവിക്കുന്നതിലും നല്ലത് വോഡ്ക കുടിച്ച് മരിക്കുന്നതാണ് എന്ന് ഫെന്‍സികോ മത്സരത്തിനു മുന്നോടിയായി ഫേസ്ബുക്കില്‍ കുറിച്ചിട്ടിരുന്നു.

No comments:
Post a Comment