ഉദുമ: ബേക്കല്‍ പോലീസിന്റെ നിരോധനം ലംഘിച്ച് പാലക്കുന്നില്‍ സ്ഥാപിച്ച ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും കൊടികള്‍ പോലീസ് അഴിച്ചു മാററി.
പാലക്കുന്ന് ഭരണി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരങ്ങളിലും പൊതു നിരത്തുകളിലും കൊടികളും മററും സ്ഥാപിക്കുന്നത് ബേക്കല്‍ പോലീസ് നിരോധിച്ചിരുന്നു. സര്‍വ്വ കക്ഷി സമാധാന കമ്മിററിയുടെ തീരുമാന പ്രകാരമാണ് നിരോധനം.
എന്നാല്‍ പോലീസിന്റെ വിലക്ക് ലംഘിച്ച് ബുധനാഴ്ച രാവിലെയാണ് പാലക്കുന്ന് ടൗണ്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ വ്യാപകമായി ആര്‍.എസ്.എസിന്റെ കൊടികള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐ നാരായണന്റെ നേതൃത്വത്തിലുളള വന്‍ പോലീസ് സംഘമെത്തിയാണ് കൊടികള്‍ അടിച്ചു മാററിയത്. പാലക്കുന്നില്‍ സ്ഥാപിച്ച സി.പി.എമ്മിന്റെ കൊടികളും മാററി.
കഴിഞ്ഞ ദിവസം തൃക്കണ്ണാട് ക്ഷേത്ര പരിസരത്ത് കൊടി കെട്ടിയതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.
No comments:
Post a Comment