Latest News

സൂര്യഗ്രഹണം: 20ന് യൂറോപ്പ് ഇരുട്ടിലാവും

ലണ്ടന്‍: [www.malabarflash.com] പതിനാറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൂര്യഗ്രഹണമാണ് ഈ മാസം 20നു നടക്കുക. ഇതേത്തുടര്‍ന്ന് യൂറോപ്പിന്റെ പല ഭാഗങ്ങളും ഇരുട്ടിലാവുമെന്നാണു കരുതുന്നത്. എന്നാല്‍, ഇന്ത്യയില്‍ സൂര്യഗ്രഹണം കാര്യമായി അനുഭവപ്പെടില്ല.

ലണ്ടന്റെ 84 ശതമാനം ഭാഗങ്ങളും അല്‍പ്പനേരം ഇരുട്ടിലാവുമെന്നാണ് കണക്കുകൂട്ടല്‍. ഗ്ലാസ്‌ഗോ, അബര്‍ഡീന്‍, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ 94 ശതമാനം സൂര്യപ്രകാശം ചന്ദ്രന്‍ മറയ്ക്കും. ഇതു സ്വാഭാവിക പ്രതിഭാസമാണെങ്കിലും യൂറോപ്പ് ഇരുട്ടിലാവുമെന്ന് വൈദ്യുതി മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഭൂഖണ്ഡത്തില്‍ വൈദ്യുതിവിതരണത്തിന് കൂടുതലും സൗരോര്‍ജത്തെ ആശ്രയിക്കുന്നതിനാലാണിത്.

20ന് രാവിലെയാണു ഗ്രഹണം. യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, വടക്കന്‍ ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമാണുണ്ടാവുക. വടക്കന്‍ സ്‌കാന്‍ഡിനേവിയ, ഫറോഇ ദ്വീപസമൂഹം എന്നിവിടങ്ങളില്‍ പൂര്‍ണ ഗ്രഹണമായതിനാല്‍ മൂന്ന് മിനിറ്റ് ഇരുട്ടിലാവും. ലണ്ടനില്‍ രാവിലെ 8.45ന് ഗ്രഹണം തുടങ്ങി 10.41ഓടെയാണ് അവസാനിക്കുക.

ഇതിനുമുമ്പ് ഇത്തരത്തില്‍ വലിയ ഗ്രഹണമുണ്ടായത് 1999 ആഗസ്ത് 11നാണ്. അന്ന് യൂറോപ്പിലെ സൗരോര്‍ജ ഉല്‍പാദനം 0.1 ശതമാനം മാത്രമായിരുന്നതു കൊണ്ട് അത്ര ജാഗ്രത പുലര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ 10.5 ശതമാനമാണ് സൗരോര്‍ജ ഉല്‍പാദനം. അടുത്ത പൂര്‍ണ സൂര്യഗ്രഹണം 2026ലായിരിക്കുമെന്നാണു പ്രവചനം.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.