Latest News

മെയ് 9 മുതല്‍ പാലക്കുന്നില്‍ പുസ്തകോത്സവം

ഉദുമ:[www.malabarflash.com] ജില്ലാലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ പുസ്തകോത്സവം മെയ് ഒമ്പതു മുതല്‍ 12 വരെ നടക്കും. പാലക്കുന്ന് അംബികാ സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പുസ്തകോത്സവം വിജയിപ്പിക്കാന്‍ വിപുലമായ സംഘാടകസമിതി രൂപികരിച്ചു.

യോഗത്തില്‍ ഡോ. പി പ്രഭാകരന്‍ അധ്യക്ഷനായി. പി വി കെ പനയാല്‍ കരടുരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, ടി രാജന്‍, പി ഇസ്മായില്‍, കെ വി കരുണാകരന്‍, എം കുമാരന്‍, സി കെ ഭാസ്കരന്‍, ജി അമ്പുജാക്ഷന്‍, എ ബാലകൃഷ്ണന്‍, പി വി രാജേന്ദ്രന്‍, മധു മുതിയക്കാല്‍, അജയന്‍ പനയാല്‍ എന്നിവര്‍ സംസാരിച്ചു. 

ഭാരവാഹികള്‍: കെ കുഞ്ഞിരാമന്‍ എംഎല്‍എ (ചെയര്‍മാന്‍), പി വി കെ പനയാല്‍ (ജനറല്‍ കണ്‍വീനര്‍), കെ കസ്തൂരി, കെ വി കുഞ്ഞിരാമന്‍, സി കെ ഭാസ്കരന്‍, പാദൂര്‍ കുഞ്ഞാമു, അഡ്വ. ബാലകൃഷ്ണന്‍ (വൈസ് ചെയര്‍മാന്മാര്‍), പി വി രാജേന്ദ്രന്‍, മധു മുതിയക്കാല്‍, എ ബാലകൃഷ്ണന്‍ (കണ്‍വീനര്‍മാര്‍).

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.