പയ്യോളി: [www.malabarflash.com] പത്രവിതരണത്തിനിടെ ‘മാധ്യമം’ ഏജന്‍റ് ലോറിയിടിച്ച് മരിച്ചു. അയനിക്കാട് നടുവത്തില്ലത്ത് അബ്ദുറഹിമാനാണ് (55) മരിച്ചത്. ദേശീയപാതയില്‍ അയനിക്കാട് 24ാംമൈലില്‍ രാവിലെ 6.30ഓടെയാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ അബ്ദുറഹിമാനെ നാട്ടുകാര്‍ ഉടന്‍തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം കോട്ടക്കലില്‍നിന്ന് തളിപ്പറമ്പിലേക്ക് ഫര്‍ണിച്ചറുമായി പോയ കെ.എല്‍-11 എസ് 9303 നമ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. അബ്ദുറഹിമാനെ ഇടിച്ചശേഷം നിയന്ത്രണംവിട്ട ലോറി തൊട്ടടുത്ത മരത്തിലിടിച്ചാണ് നിന്നത്. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെയും ക്ളീനറെയും വടകരയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി ലോറി പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ മലപ്പുറം കൊളപ്പുറത്ത് സജി, ക്ളീനര്‍ വിനീഷ് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ: സുബൈദ. മക്കള്‍: ഫയാസ് (ബഹ്റൈന്‍), ഫെമീസ് (സൗദി അറേബ്യ), ഫാരിസ. മരുമക്കള്‍: ഷക്കീര്‍ (കൊച്ചിന്‍ ഷിപ്യാര്‍ഡ്), ഷബ്ന. സഹോദരങ്ങള്‍: ഖദീജ, അബ്ദുല്‍സലാം, യൂസഫ്, ഷാഹിദ, ഷിഹാബ്, കുഞ്ഞബ്ദുല്ല. പിതാവ്: പരതേനായ അബൂബക്കര്‍. മാതാവ്: കുഞ്ഞയിശ.
No comments:
Post a Comment