ദില്ലി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന് പ്രതിശ്രുതവരന്‍ പെണ്‍കുട്ടിയുടെ സഹോദരന്‍റെ മൂക്കു മുറിച്ചു. ദില്ലിയിലെ പിതംപുരയിലാണു സംഭവം. രഘു എന്നയാളാണു പെണ്‍കുട്ടിയുടെ സഹോദരന്‍ കമലേഷിന്‍റെ മൂക്ക് മുറിച്ചത്.
ഒന്നരവര്‍ഷം മുമ്പാണു രഘുവും കമലേഷിന്‍റെ സഹോദരിയും തമ്മില്‍ വിവാഹം നിശ്ചയിച്ചത്. എന്നാല്‍ വിവാഹത്തിന്‍റെ ഒരുക്കത്തെ ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും തുടര്‍ന്നു വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം ഒഴിവാക്കിയതായി അറിയിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത് രഘു സുഹൃത്തുക്കളുമൊത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. ബലം പ്രയോഗിച്ചു വീടിനുള്ളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കമലേഷ് തടയുകയായിരുന്നു ഇതേത്തുടര്‍ന്നാണു പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പേനാക്കത്തി എടുത്ത് രഘു കമലേഷിന്റെ മൂക്ക് മുറിച്ചത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ അമ്മയടക്കമുള്ളവരെ മര്‍ദിക്കുകയും ചെയ്തു.
ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ രഘുവിനെയും ഒരു സുഹൃത്തിനെയും പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു. കൈയില്‍ കിട്ടിയവരെ ശരിക്കു കൈകാര്യം ചെയ്ത ശേഷമാണു നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചത്.
No comments:
Post a Comment