കണ്ണൂര്‍: (www.malabarflash.com)പെരിങ്ങത്തൂരില്‍ സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ചു സഹപാഠികള്‍ മരിച്ചു. പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പുളിയനമ്പ്രം മണ്ണിക്കുന്നത്ത് താഴകുനിയില്‍ അജ്മല്‍ (17), അരയാക്കൂല്‍ മുഹമ്മദ് ജസീം(17) എന്നിവരാണ് മരിച്ചത്.
പെരിങ്ങത്തൂര്‍ ദര്‍സ് യതീംഖാനയുടെ സമീപത്തായിരുന്നു ഞായറാഴ്ച വൈകിട്ട് അഞ്ചോടെ അപകടം നടന്നത്. കുറ്റിയാടിയില്‍ നിന്നു തലശേരി ഭാഗത്തേക്കു പോവുകയായിരുന്ന ബസ് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒലിപ്പില്‍ താഴക്കുന്ന് മുഹമ്മദലി - അസ്മ ദമ്പതികളുടെ മകനാണ് അജ്മല്‍. സഹോദരങ്ങള്‍: നിഹാല്‍, ഫാത്തിമ.
ചെന്നൈയില്‍ വ്യാപാരിയായ മുഹമ്മദ് - ജമീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ജസീം. സഹോദരങ്ങള്‍: ജംഷീദ്, ജഫാദ്, ജംഷീദ, ജസീല.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment