പള്ളിക്കര: (www.malabarflash.com) റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ലോറി തട്ടി ബാലിക മരിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.30 മണിയോടെ പള്ളിപ്പുഴ ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂളിന് മുന്നില്‍ വെച്ചാണ് ദുരന്തമുണ്ടായത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന പള്ളിപ്പുഴയിലെ അബ്ദുള്‍ ഖാദറിന്റെയും അതിഞ്ഞാല്‍ കോയാപ്പള്ളി സ്വദേശിനി ഷര്‍ബീനയുടെയും മകള്‍ മൂന്നുവയസ്സുകാരി ഷിസ ഫാത്തിമയാണ് മരണപ്പെട്ടത്.
വീടിനടുത്തുള്ള സ്‌കൂളില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് പിതൃ സഹോദരിയോടൊപ്പം നടന്ന് വരവെയാണ് അപകടം.
വേനലവധിക്ക് ഏപ്രില്‍ 6 ന് കുടുംബ സമേതം ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ദുരന്തം നേരിട്ടത്. ഷറഫ ഷെറിന്‍, ഷിഫ എന്നിവര്‍ സഹോദരങ്ങളാണ്.
No comments:
Post a Comment