ചെങ്ങന്നൂര്‍: സഹോദരിമാരുടെ മക്കളായ മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മാവേലിക്കര പല്ലാരിമംഗലം കുന്നുതറയില്‍ ഷിബുവിന്റെയും പ്രിയ ലതയുടെയും മകന്‍ ഗിഫ്റ്റി (ഒന്‍പത്), പ്രിയയുടെ സഹോദരി പ്രീതലതയുടെയും പത്തനംതിട്ട ഇലവുംതിട്ട കുഴിക്കാല നെല്ലിക്കുന്ന് മുകടിയില്‍ കിഴക്കേച്ചരുവില്‍ പ്രദീപിന്റെയും മകന്‍ എന്‍.പി. നിര്‍മല്‍ (എട്ട്) എന്നിവരാണു മരിച്ചത്.
അമ്മയുടെ വീടായ വെണ്‍മണി ചാങ്ങമല കാഞ്ഞിരത്തടത്തില്‍ വടക്കേതില്‍ നിന്നാണു ഗിഫ്റ്റി പഠിച്ചിരുന്നത്. പ്രിയലത വെണ്‍മണി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അവധിക്കാലം ചെലവഴിക്കാന്‍ നിര്‍മല്‍ അമ്മയുടെ വീട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ പടിഞ്ഞാറ്റുംചാങ്ങ പുഞ്ചയ്ക്കു സമീപം അമ്മൂമ്മ സൂസന്നാമ്മയുടെ കുടുംബവീട്ടിലേക്കു പോയ കുട്ടികള്‍ കൃഷിയിടത്തിലെ കുളത്തില്‍ വീഴുകയായിരുന്നു.

കളിക്കുന്നതിനിടെ കാല്‍ വഴുതി പന്ത്രണ്ടടിയോളം ആഴമുള്ള കുളത്തില്‍ വീണ നിര്‍മലിനെ രക്ഷിക്കാന്‍ ഇറങ്ങിയ ഗിഫ്റ്റിയും അപകടത്തില്‍പ്പെടുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ ഏറെ നേരമായി കാണാതെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു കുളത്തില്‍ കണ്ടെത്തിയത്. ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഴിക്കാല നെല്ലിക്കുന്ന് സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണു നിര്‍മല്‍. സഹോദരങ്ങള്‍: ഗൗതം, നോയല്‍. ഗിഫ്റ്റി കൊഴുവല്ലൂര്‍ സെന്റ് ജോര്‍ജ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സഹോദരന്‍: സോന.

No comments:
Post a Comment