കോഴിക്കോട്: ഇന്ത്യാവിഷനിലെ ജീവനക്കാരുടെ ജോലി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചാനല്‍ ഉടമയും മന്ത്രിയുമായ ഡോ എം.കെ മുനീറിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി. ആറ് മാസത്തിലേറെയായി ശമ്പളം നല്‍കാതെ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചതിനെതിരെ കേരള പത്രപ്രവര്‍ത്തക യുണിയന്റെ നേതൃത്വത്തിലാണ് ചാനല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തിയത്.
മാസങ്ങളായി ശമ്പളമില്ലാതെയാണ് ഇന്ത്യാവിഷിനിലെ ജീവനക്കാര്‍ പണിയെടുത്തത്. പലതവണയും ശമ്പളം നല്‍കാമെന്ന് വാദ്ഗാനം ഉണ്ടായെങ്കിലും അതൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. നിലവില്‍ ചാനല്‍ സംപ്രേക്ഷണം നിലയ്ക്കുക കൂടി ചെയ്തതോടെ ജീവനക്കാര്‍ തൊഴില്‍ രഹിതരായി മാറി.
ഈ സാഹചര്യത്തില്‍ ജോലി സ്ഥിരത ഉറപ്പുവരുത്തുക, ശമ്പള കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രി ഡോ. എം.കെ മുനീറിന്റെ കോഴിക്കോട്ടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് വീടിന് സമീപം വെച്ച് പൊലീസ് തടഞ്ഞു.

No comments:
Post a Comment