Latest News

പളളിക്കരയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; ഗാലറിയും പോലീസ് ജീപ്പും തകര്‍ത്തു. പോലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്ക്

പളളിക്കര:[www.malabarflash.com] കാസ്‌ക് കല്ലിങ്കാലിന്റെ ആഭിമുഖ്യത്തില്‍ പളളിക്കര ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, കാണികള്‍ ഗ്രൗണ്ട് കയ്യേറി, ഗ്യാലറികള്‍ തകര്‍ത്ത അക്രമി സംഘം പോലീസിനെ അക്രമിച്ചു, പോലീസ് ജീപ്പ് എറിഞ്ഞു തകര്‍ത്തു. അഡീഷണല്‍ എസ്.ഐ അടക്കം മുന്ന് പോലീസുകാര്‍ക്ക് പരിക്ക്.[www.malabarflash.com]

തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം. എഫ്‌സി കോണ്ടോട്ടിയും നാഷണല്‍ കാസര്‍കോടും തമ്മില്‍ നടന്ന മത്സരം നിലവാരമില്ലാത്തതില്‍ പ്രകോപിതരായ കാണികള്‍ ഗ്രൗണ്ട് കയ്യേറി ഗ്യാലറിയും കസേരകളും അടിച്ചു തകര്‍ത്തു. 

സംഭവസ്ഥലത്തുണ്ടായിരുന്ന ബേക്കല്‍ എസ്.ഐ കെ. നാരായണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അക്രമികളിലൊരാളെ പിടികൂടി പോലീസ് ജീപ്പില്‍ കയററുന്നതിനിടയില്‍ വടിയും കല്ലുമായെത്തിയ നൂറോളം പേര്‍ പോലീസിനെ അക്രമിക്കുകയായിരുന്നു. കല്ലേറില്‍ പരിക്കേററ ബേക്കല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ചന്ദ്രബാബു, കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ രമേഷ്.പി (29), പ്രകാശന്‍ (28) എന്നിവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രബാബുവിന്റെ കാലിനാണ് പരിക്ക്, രമേഷിന്റെ തലയ്ക്ക് രണ്ട് മാരക മുറിവുകളുണ്ട്, പ്രകാശന്റെ പുറത്താണ് പരിക്കേററത്.[www.malabarflash.com]
ഇതു കൂടാതെ പരിക്കേററ പത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ബേക്കല്‍ പോലീസിന്റെ കെഎല്‍ 01 ബിആര്‍ 9602 സുമോ വാഹനവും തകര്‍ത്തിട്ടുണ്ട്.
ഗ്യാലറിയുടെ ഒരു ഭാഗത്ത് കാണികള്‍ തീയിട്ട് നശിപ്പിച്ചുണ്ട്. സംഭവമറിഞ്ഞ് ഹോസ്ദുര്‍ഗ് സി.ഐ പ്രേമന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.












Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.