കൊച്ചി:[www.malabarflash.com] ജമാഅത്ത് കമ്മിറ്റിയില്‍ നിന്നുള്ള വിവാഹമോചന സാക്ഷ്യപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗത്തില്‍പെട്ട വ്യക്തിയുടെ സര്‍വീസ് രേഖയില്‍ നോമിനിയുടെ പേരു മാറ്റാന്‍ സാധ്യമാണെന്നു ഹൈക്കോടതി. കോടതി മുഖേനയല്ലാതെ മുസ്ലിം വ്യക്തി നിയമപ്രകാരം പുരുഷനു വിവാഹമോചനം നേടാം.
ഇത്തരം സാഹചര്യത്തില്‍ കോടതിരേഖ ഹാജരാക്കുക അസാധ്യമായതിനാല്‍ വിവാഹമോചനത്തിന്റെ പ്രാഥമിക രേഖയായി ജമാഅത്ത് കമ്മിറ്റിയുടെ സാക്ഷ്യപത്രം സ്വീകരിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി. [www.malabarflash.com]
വ്യോമസേനയില്‍ കോര്‍പറല്‍ തസ്തികയില്‍ നിന്നു വിരമിച്ച വടക്കേക്കാട് കല്ലിങ്കല്‍ എന്‍.എ. അബൂബക്കറിന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. ജമാഅത്ത് കമ്മിറ്റിയുടെ സാക്ഷ്യപത്രം വിവാഹമോചനത്തിനു നിയമപരമായ തെളിവല്ലെങ്കിലും പ്രാഥമിക രേഖയാണ്. രണ്ടാംവിവാഹത്തിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഉള്‍പ്പെടെ അനുബന്ധ രേഖകള്‍ ഹര്ജിക്കാരന് ഹാജരാക്കിയിട്ടുള്ളതിനാല്‍ ഒരു മാസത്തിനകം സര്‍വീസ് രേഖയില്‍ നോമിനിയുടെ പേരു തിരുത്തണമെന്നു കോടതി നിര്‍ദേശിച്ചു.[www.malabarflash.com]
സര്‍വീസില്‍ നിന്ന് 1971ല്‍ വിരമിച്ച ശേഷം അബൂബക്കര്‍ ആദ്യഭാര്യയില്‍ നിന്നു വിവാഹമോചനം നേടി മറ്റൊരു വിവാഹം നടത്തി. സര്‍വീസ് രേഖകളില്‍ നോമിനിയായി ആദ്യഭാര്യയുടെ പേരു ചേര്‍ത്തതു തിരുത്തണമെന്ന അപേക്ഷ നിരസിച്ച സാഹചര്യത്തിലാണു ഹര്‍ജി. ജമാഅത്ത് കമ്മിറ്റിയുടെ രേഖ ആധികാരിക രേഖയല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

No comments:
Post a Comment