Latest News

രാജ്യത്തെ വര്‍ഗീയതക്കെതിരായ പ്രധാന പാര്‍ട്ടികളുടെ മൗനം വെടിയണം: കെ പി എ മജീദ്

തളിപ്പറമ്പ്:[www.malabarflash.com] രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരായി സ്വീകരിച്ചിരിക്കുന്ന മൗനം വെടിയാന്‍ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്.

പരമ്പരാഗത ശൈലിയല്ല ജനങ്ങളുടെ പ്രശ്‌നങ്ങള ഏറ്റെടുത്തു അവയ്ക്ക് പരിഹാരം കാണലാണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതക്കെതിരെ മതേതര കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നയിക്കുന്ന യുവ കേരള യാത്രയുടെ കണ്ണൂര്‍ ജില്ലാതല സമാപന സമ്മേളനം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേവലം തിരഞ്ഞെടുപ്പിനെ നേരിടുന്നതല്ല ലീഗ് രാഷ്ട്രീയം. വീടില്ലത്തവന് വീട് നല്‍കി രോഗികള്‍ക്ക് സാന്ത്വനമേകി പാവപ്പെട്ട കൃഷിക്കാരന് ആശ്രയമായി അതാണ് ലീഗിന്റെ പ്രവര്‍ത്തനം. രാജ്യത്ത് സമുന്നതരായ നെഹ്‌റുവിന്റെയും ഇ.എം.എസിന്റെയും വാജ്‌പേയിയുടെയും പേരില്‍ സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ പദ്ധതി തുടങ്ങണം എന്ന് ലീഗിനും ആവശ്യപ്പെടാമായിരുന്നു.

പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ പേരിലുള്ള ഭവനപധതി നടപ്പിലാക്കിയത് ജനങ്ങുടെ പങ്കാളിത്തത്തോടെയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് ലീഗ് ആഗ്രഹിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ ഒരു രാഷട്രീയ പാര്‍ട്ടിക്കും നിലനില്‍പ്പില്ല. സ്ഥിരം രാഷ്ട്രീയ ശൈലിയില്‍ നിന്ന് മാറി ജനകീയ രാഷ്ട്രീയത്തിലേക്ക് കടന്നു വരാന്‍ മറ്റു പാര്‍ട്ടികളും തയ്യാറാവണം മജീദ് പറഞ്ഞു.


യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു.കെ.എം.ഷാജി എം.എല്‍.എ, കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുറഹ്മാന്‍ കല്ലായി, അഡ്വ.ഫൈസല്‍ ബാബു, മുജീബ് കാടെരി, അന്‍വര്‍ സാദാത്ത് എന്നിവര്‍ പ്രസംഗിച്ചു. നസീര്‍ പുത്തൂര്‍, പി.കെ. സുബൈര്‍, ഗഫൂര്‍ മാട്ടൂല്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി.

സി.കെ.സുബൈര്‍, കെ.എം. ഗഫൂര്‍ ,പി..കെ.ഫിറോസ് , കെ.പി.താഹിര്‍, സി.കെ.വി.യൂസഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ , അഡ്വ.എസ.മുഹമ്മദ്, മഹമൂദ് അളംകുളം, അബ്ദുല്‍കരീം ചേലേരി, സി.പി.വി.അബ്ദുള്ള,കോയി മുസ്തഫ, പി.മുഹമ്മദ് ഇഖ്ബാല്‍, സി.ഉമ്മര്‍, സമദ് കടംബേരി, ഫൈസല്‍ ചെരുകുന്നോന്‍, സി.സിറാജ് എന്നിവര്‍ സംബന്ധിച്ചു . പി.സി.നസീര്‍ സ്വാഗതവും ഇബ്രാഹിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ജാഥാ ക്യാപ്ടന്‍ പി.എം.സാദിഖലി മറുപടി പ്രസംഗം നടത്തി.

കപ്പാലത്ത് നിന്നും ബാന്‍ഡ് മേളങ്ങളുടെയും അകമ്പടിയോടെ യാത്രയെ സ്വീകരിച്ച് ഹൈവേയിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. 2000 ശുഭ്രവസ്ത്ര ധാരികളും അകമ്പടി സേവിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.