Latest News

മല്‍സ്യ വില്‍പ്പനക്കാരായ സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം:[www.malabarflash.com] കേശവദാസപുരം മുസ്‌ലിം പള്ളിക്കു സമീപം മല്‍സ്യമാര്‍ക്കറ്റില്‍ മല്‍സ്യവില്‍പ്പന നടത്തുന്ന സ്ത്രീകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തലയ്ക്കു ക്ഷതമേറ്റ മല്‍സ്യക്കച്ചവടക്കാരി സ്ത്രീ മരിച്ചു. 

വലിയവേളി കമ്പിക്കകം വീട്ടില്‍ ഡാണസിന്റെ ഭാര്യ റോസ(53)യാണു മരിച്ചത്. കച്ചവടത്തെ ചൊല്ലി ബുധനാഴ്ച വൈകിട്ടായിരുന്നു റോസയും മറ്റൊരു മല്‍സ്യവില്‍പ്പനക്കാരി വലിയവേളി സ്വദേശിനി മേബലും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

സംഘര്‍ഷത്തിനിടെ നിലത്തു വീണു റോസയ്ക്കു തലയ്ക്കു ക്ഷതമേറ്റു തുടര്‍ന്ന് അബോധാവസ്ഥയിലായ റോസയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സ്‌കാനിങ് മെഷിന്‍ തകരാറിലായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും സംഭവത്തില്‍ കേസെടുത്തതായും മെഡിക്കല്‍ കോളജ് സിഐ: ഷീന്‍ തറയില്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.