Latest News

ഒരു പ്രദേശത്തിന് കുടിവെള്ളം നല്‍കിയ കുളം ഉപയോഗശൂന്യമായി

ബേക്കല്‍: [www.malabarflash.com] പള്ളിക്കര ഗ്രാമപഞ്ചായത്തില്‍പെട്ട മൗവ്വലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശത്തിന് കുടിവെള്ളം ലഭിച്ചിരുന്ന മൗവ്വല്‍ പള്ളത്തില്‍വയലിലെ കുളം ഉപയോഗശൂന്യമായി വീട്ടുമാലിന്യങ്ങളും അറവുമാലിന്യങ്ങളും അടക്കം നിക്ഷേപിക്കുന്നത് കാരണം നശിക്കുകയാണ്. 

ഇതിനെ വൃത്തിയാക്കി കുടിവെള്ളം ലഭ്യമാക്കാനും ആധുനിക രീതിയില്‍ നവീകരിച്ച് പൊതുജനങ്ങള്‍ക്ക് നീന്തല്‍ പഠിക്കാനുള്ള അവസരമുണ്ടാക്കാനും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 

മൗവ്വല്‍ പള്ളത്തില്‍ കോളനി ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് വാട്ടര്‍ അതോറിറ്റി പൈപ്പുലൈന്‍ പാതിവഴിയില്‍ മുറിഞ്ഞത് കാരണം ഇവിടെ കുടിവെള്ളം നിലച്ചിട്ട് വര്‍ഷങ്ങളായി. ഇവിടെയുള്ള വാട്ടര്‍ടാപ്പ് തകര്‍ന്നിരിക്കുകയാണ്. ബിആര്‍ഡിയുടെ കുടിവെള്ള പദ്ധതി പ്രകാരം പൈപ്പുലൈന്‍ സ്ഥാപിച്ചെങ്കിലും കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. 

ഒരു പ്രദേശത്തിന്റെ മൊത്തം ദാഹം മാറ്റിയ കുളം ഇപ്പോള്‍ മാലിന്യം നിറഞ്ഞ് സ്വന്തം കുടിവെള്ളത്തിനായി ദാഹിക്കുകയാണ്. ഈ കുളത്തിന്റെ അറ്റകുറ്റപ്പണി നടത്തി പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ നിരവധി തവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.