Latest News

അടുക്കം വലിയ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം : കലവറ നിറച്ചു

പൊയ്‌നാച്ചി :[www.malabarflash.com] വടക്കന്‍ കേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിലെ കളിങ്ങോം പ്രാദേശിക സമിതിയില്‍പ്പെട്ട നെല്ലിയടുക്കം അടുക്കം വലിയ വീട് തറവാട് തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്ര ഭക്തിസാന്ദ്രമായി.

പഞ്ചിക്കൊള ശ്രീ പാര്‍ഥത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തറവാട്ടില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയ്ക്ക് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എ കുഞ്ഞിരാമന്‍ നായര്‍ കുന്നുമ്മല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സി എച്ച് നാരായണന്‍, ജനറല്‍ കണ്‍വീനര്‍ എന്‍ അച്യുതന്‍, ഖജാന്‍ജി കെ വി ദാമോദരന്‍, വൈ കൃഷ്ണദാസ്, എന്‍ ആനന്ദ, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, നവീന്‍കുമാര്‍ ചന്ദ്രപുരം, വാസുദേവ പനയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗതകാല സ്മരണകളെ അനുസ്മരിപ്പിച്ച് കാളവണ്ടിയില്‍ കലവറ സാധനങ്ങള്‍ എത്തിച്ചത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി

തുടര്‍ന്ന് മാങ്ങാട് പുതിയ വീട് തറവാട്, നെല്ലിയടുക്കം വെടിക്കുന്ന് ഗുളികരാജ, പൊയിനാച്ചി പറമ്പ് താനത്തുംങ്കാല്‍ പ്രാദേശിക സമിതി, ഗുരുമന തറവാട് മാലടുക്കം, നെല്ലിയടുക്കം ശ്രീ രക്തേശ്വരി, എരോല്‍ ആറാട്ടുകടവ് പ്രാദേശിക സമിതി, അടുക്കത്ത് ബയല്‍ പൂക്കുന്നോത്ത് പ്രാദേശിക സമിതി, ഞെക്‌ളി ബാര പ്രാദേശിക സമിതി, ബാര പാറമ്മല്‍ ശ്രീ വയനാട്ടുകുലവന്‍ തറവാട്, കരിപോടി പ്രാദേശിക സമിതി, പനയാല്‍ കോട്ടപ്പാറ വയനാട്ടു കുലവന്‍ ദേവസ്ഥാനം, പാണ്ഡുരംഗ വിട്ടല ഭജനമന്ദിരം ബട്ടത്തൂര്‍, കുണ്ടടുക്ക തറവാട്, പാലക്കുന്ന് ഭഗവതി ക്ഷേത്രം ഉദുമ തെക്കേക്കര പ്രാദേശി സമിതി, കളിങ്ങോം പ്രാദേശിക സമിതി, അരവത്ത് പ്രാദേശിക സമിതി, പൊടുവടുക്കം പ്രാദേശിക സമിതി, ചെടേയ്ക്കല്‍ കുന്നില്‍ തറവാട്, കോട്ടക്കാല്‍ തറവാട്, ചാണുണ്ഡികുന്ന് മീത്തല്‍വീട് തറവാട്, ചെര്‍ക്കള പെരിങ്ങത്തൊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കലവറയും നടന്നു.
രാത്രി ഏഴുമണിക്ക് പനയാല്‍ കോട്ടക്കാല്‍ കോല്‍ക്കളി സംഘത്തിന്റെ കോല്‍കളി നടന്നു 

29 നു രാത്രി എട്ടുമണിക്ക് തെയ്യംകൂടല്‍. വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ചാമുണ്ഡി, പൊട്ടന്‍ എന്നീ തെയ്യങ്ങളുടെ തുടങ്ങല്‍. 30 നു വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിക്ക് പൊട്ടന്‍ തെയ്യം, വിഷ്ണു മൂര്‍ത്തി, പടിഞ്ഞാര്‍ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. വൈകുന്നേരം 3 മണിക്ക് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 6 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം. രാത്രി 9 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം, തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങ് നടക്കും. രാത്രി 12 മണിക്ക് ശ്രീവയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തുടങ്ങല്‍. അന്നദാനം.

മെയ് 1 നു വെള്ളിയാഴ്ച രാവിലെ 6 മണിക്ക് കാര്‍ന്നോന്‍ തെയ്യത്തിന്റെ പുറപ്പാട്, 10 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ പുറപ്പാട്. 3 മണിക്ക് ശ്രീവയനാട്ട് കുലവന്‍ തെയ്യത്തിന്റെ പുറപ്പാട്, തുടര്‍ന്ന് ചൂട്ടൊപ്പിക്കല്‍ ചടങ്ങ്. വൈകുന്നേരം 5 മണിക്ക് ശ്രീ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാട്. രാത്രി പത്തുമണിക്ക് മറപിളര്‍ക്കല്‍ ചടങ്ങോടെ ഉത്സവത്തിന് പരിസമാപ്തിയാകും.

ഉത്സവം പ്രമാണിച്ച് ഈ മാസം 30 നു നടക്കുന്ന ദേശീയ മോട്ടോര്‍ വാഹനപണിമുടക്കില്‍ നിന്നും ഉദുമ, പള്ളിക്കര പഞ്ചായത്തുകളെ ഒഴിവാക്കിയതായി ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

Keywords: Kasaragod, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.