Latest News

പന്തെടുക്കാന്‍ ശ്രമിക്കവെ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു

മാള: [www.malabarflash.com] ക്രിക്കറ്റ് കളിക്കിടെ കിണറ്റില്‍ പോയ പന്തെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി വീണ് ശ്വാസം മുട്ടി മരിച്ചു. മഠത്തുംപടി നെല്ലിക്കപറമ്പില്‍ ഗോപാലകൃഷ്ണന്റേയും അജിതകുമാരിയുടേയും ഏക മകന്‍ വിഷ്ണു (14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സമീപത്തുള്ള കിണറ്റില്‍ പന്ത് വീഴുകയായിരുന്നു.

ഭാഗികമായി നികത്തിയിരുന്ന കിണറ്റിലിറങ്ങി പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വിഷ്ണു താഴേക്ക് വീഴുകയായിരുന്നു. മാലിന്യം നിറഞ്ഞ കിണറ്റിലിറങ്ങിയ ഫയര്‍ഫോഴ്‌സിനും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.

വിഷ്ണുവിനെ മാള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തന്‍വേലിക്കര സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.