ന്യൂഡല്‍ഹി: [www.malabarflash.com] ഒളികാമറ ഓപറേഷനിലൂടെ നിരവധി പേരെ കുടുക്കിയ ചേതന്‍ ശര്‍മക്ക് നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തു. ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹി ദാബ്രി മേഖലയില്‍ വളര്‍ത്തുനായയോടൊപ്പം വീട്ടുപരിസരത്ത് നടക്കുമ്പോഴാണ് ആക്രമണം.
മോട്ടോര്‍ ബൈക്കിലത്തെിയ രണ്ടുപേര്‍ തുടര്‍ച്ചയായി വെടിവെക്കുകയായിരുന്നുവെന്ന് ശര്‍മയുടെ ഭാര്യ സവിത പൊലീസിനോട് പറഞ്ഞു. അദ്ദേഹത്തിന്‍െറ കൈയില്‍ രണ്ട് വെടിയുണ്ട തുളച്ചുകയറി. മൂന്നു വെടിയുണ്ടയേറ്റ നായ തല്‍ക്ഷണം മരിച്ചു. സംഭവത്തിന് പിന്നില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരാണെന്ന് സംശയിക്കുന്നതായും അദ്ദേഹം കോടതികയറ്റിയവര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹി ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശര്‍മക്ക് സുരക്ഷ ഓഫീസറെ നിയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. വധശ്രമത്തിന് കേസെടുത്തതായും ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ആര്‍.വി. സഞ്ജീവ് സെയ്ദ് പറഞ്ഞു.
ശര്‍മക്കെതിരെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വധശ്രമകേസില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ജാമ്യത്തിലിറങ്ങിയത്. എന്നാല്‍, ഈ കേസുകളെല്ലാം എതിരാളികള്‍ കെട്ടിച്ചമച്ചതാണെന്ന് ശര്‍മയുടെ ബന്ധുക്കള്‍ അവകാശപ്പെട്ടു.
ശര്‍മക്കെതിരെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വധശ്രമകേസില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ജാമ്യത്തിലിറങ്ങിയത്. എന്നാല്‍, ഈ കേസുകളെല്ലാം എതിരാളികള്‍ കെട്ടിച്ചമച്ചതാണെന്ന് ശര്‍മയുടെ ബന്ധുക്കള്‍ അവകാശപ്പെട്ടു.
കൈക്കൂലി ആവശ്യപ്പെട്ടതിന്‍െറ ദൃശ്യങ്ങളിലൂടെ നിരവധി പൊലീസുകാരെയും എക്സൈസ് അധികൃതരെയും ശര്‍മ കുടുക്കിയിരുന്ന മജിസ്ട്രേറ്റുമാരും ട്രാഫിക് അധികൃതരും കൈക്കൂലി വാങ്ങുന്ന ഒളികാമറ ദൃശ്യങ്ങള്‍ പുറത്തായതിന്‍െറ പേരില്‍ സസ്പെന്‍ഷനിലായി.
സ്വത്ത് ഇടപാടുകാരനായ ശര്‍മ 2002ലാണ് ഒളികാമറ ഓപറേഷന്‍ തുടങ്ങിയത്. 2008ല്‍ 115 പൊലീസുകാര്‍ക്ക് ഇദ്ദേഹം സസ്പെന്‍ഷന്‍ നേടിക്കൊടുത്തു. ബസ്ഡ്രൈവര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദ്യശ്യങ്ങളായിരുന്നു അവരെ കുടുക്കിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ചു.
No comments:
Post a Comment