Latest News

ദുബായില്‍ അപകടത്തില്‍ പരുക്കേറ്റ കാസര്‍കോട് സ്വദേശിക്ക്‌ 1.25 കോടി നഷ്ടപരിഹാരം

ദുബായ്:[www.malabarflash.com] വാഹനാപകടത്തില്‍ പരുക്കേറ്റ കാസര്‍കോട് വെള്ളാച്ചല്‍ സ്വദേശി യൂനുസ് മുഹമ്മദിന് ഏഴരലക്ഷം ദിര്‍ഹം (1.25 കോടി രൂപയോളം) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് പ്രാഥമിക കോടതിവിധി. എമിറേറ്റ്‌സ് ഇന്‍ഷുറന്‍സ് കമ്പനിയാണു തുക നല്‍കേണ്ടത്. [www.malabarflash.com]

2013 ജനുവരി 24ന് ആയിരുന്നു അപകടം. സുഹൃത്ത് ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. യൂനുസ് പലതവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. നാട്ടില്‍ പോയശേഷം വിചാരണയ്ക്കു മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാകാന്‍ സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയിരുന്നു.[www.malabarflash.com]

Keywords: gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.