പെരുമ്പാവൂര്‍: ഫേസ്ബുക്കിലൂടെ കാമുകിയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നടുവട്ടം സെബിപുരം ചെമ്മനാടന്‍ വീട്ടില്‍ അരുണ്‍ ഷാജു(22)വിനെയാണു പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.
പ്ലസ്ടുവിനു പഠിക്കുന്ന സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങള്‍ യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചാണു പ്രതി പ്രചരിപ്പിച്ചത്.
സുഹൃത്തുക്കള്‍ അറിയിച്ചപ്പോഴാണു യുവതി കാര്യമറിയുന്നത്. പ്രതിയുടെ ഇംഗീതത്തിനു വഴങ്ങാത്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു യുവതി പോലീസിനോടു പറഞ്ഞു. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്.

No comments:
Post a Comment