കാഞ്ഞങ്ങാട്: വൈ.സി.സി ബേഡഡുക്ക, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും, ബേഡഡുക്ക ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച അമേച്വര്‍ നാടകോല്‍സവം തോപ്പില്‍ഭാസി രംഗവേദിയില്‍ (മുന്നാട് മിനി സ്റ്റേഡിയം) അരങ്ങേറി.
കാഞ്ഞങ്ങാട് ചങ്ങമ്പുഴ കലാകായിക വേദി അവതരിപ്പിച്ച അവസാനത്തെ ഉറവ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ നാടകത്തിന്റെ രചയിതാവ് പ്രിയദര്‍ശന്‍ കാല്‍വരിഹില്‍സ് മികച്ച രചയിതാവായും, ഇതേ നാടകത്തിലെ അഭിനയത്തിന് സി.കെ.രാജേഷ് മികച്ച നടനായും, നിധീഷ്‌കുമാര്‍ വാണിയംപാറ, വിനീത്കുമാര്‍ വാണിയംപാറ എന്നിവര്‍ മികച്ച ദീപവിധാനവുമായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് മുന്‍ എംഎല്‍എ പി.രാഘവന്‍ പുരസ്‌കാരം വിതരണം ചെയ്തു.
No comments:
Post a Comment