Latest News

നഗ്‌ന ദൃശ്യങ്ങളെടുത്ത് ബ്‌ളാക്ക്‌മെയില്‍: കമിതാക്കള്‍ അറസ്റ്റിലായി

തിരുവനന്തപുരം: [www.malabarflash.com] യുവതിയുടെ നഗ്‌ന ദൃശ്യങ്ങളെടടുത്ത് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യവാവും കൂട്ടുകാരിയും അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശികളായ തോമസ്‌കോശിയും സുഹൃത്തുമാണ് പിടിയിലായത്. 

സിനിമാക്കഥകളെ വെല്ലുന്ന സംഭവപരമ്പരകളാണ് അരങ്ങേറിയത്. നിയമപഠനകാലത്തെ സുഹൃത്തുകളായിരുന്നു മൂവരും. എന്നാല്‍ യുവതിയുമായി ജോണെന്നു വിളിക്കുന്ന തോമസ് കോശി പിണക്കത്തിലായി. യുവതിയോട് പ്രതികാരം തീര്‍ക്കാന്‍ തോമസ് കോശി, സുജിയെ കരുവാക്കി. സുജിയെ തന്ത്രപൂര്‍വ്വം യുവതിയുടെ വീട്ടില്‍ താമസിപ്പിച്ച് അവരുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഈ ദൃശൃങള്‍ കാട്ടി തോമസ് കോശി, യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തു. യുവതിയില്‍ നിന്നും വന്‍ തുകയാണ്, തോമസ് ആവശൃപ്പെട്ടത്. മാത്രമല്ല ശാരീരിക ബന്ധത്തിനു തയ്യാറായില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ശല്ല്യം സഹിക്കാനാവാതെ യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അനേൃഷണത്തില്‍ ഇരുവരും വലയിലായി. 

തോമസിനെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലും സുജിയെ മ്യൂസിയം പരിസരത്തുവച്ചുമാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് നേരത്തെ സുജി, തോമസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു, ഈ കേസില്‍ അഭിഭാഷകകൂടിയായ യുവതി, സുജിയെ സഹായിച്ചിരുന്നു. ഇതാണ് യുവതിക്കെതിരെ നീങ്ങാന്‍, തോമസിനെ പ്രേരിപ്പിച്ചത്. 

തിരുവനന്തപുരത്തെ വിവിധ സ്‌റ്റേഷനുകളില്‍ തോമസിനെതിരെ മൂന്ന് മോഷണക്കസുകള്‍കൂടിയുണ്ട്. പത്തനം തിട്ട സ്വദേശിയായ തോമസ് വര്‍ഷങളായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് താമസം. സുജി പാറശ്ശാല സ്വദേശിയാണ്. 

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.