Latest News

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആറുവയസുകാരി കൊല്ലപ്പെട്ടു

ഗുണ്ടൂര്‍:[www.malabarflash.com] ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആറുവയസുകാരി കൊല്ലപ്പെട്ടു. കാകുമാനു ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കര്‍ഷകകുടുംബമായ മെഹബൂബ് സുഭാനി- ആദംബി ദമ്പതികളുടെ മകള്‍ കൌസര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഗുണ്ടൂര്‍ – കാകമാനു-ബാപത്തല റോഡ്‌ ഉപരോധിച്ചു.

ബുധനാഴ്ച പുലര്‍ച്ചയോടെ മെഹബൂബ് സുഭാനിയും ആദംബിയും വീടിന് സമീപമുള്ള ചോളപ്പാടത്ത് ജോലിക്ക് പോയിരുന്നു. ഉറക്കമുണര്‍ന്ന കൌസര്‍ മാതാപിതാക്കളെ കാണാന്‍ ചോളപ്പാടത്തേക്ക് വരികയായിരുന്നു . ഈ സമയത്താണ് പത്തോളം തെരുവ് നായ്ക്കള്‍ കൌസറിനെ ആക്രമിച്ചത് . കുട്ടിയുടെ ശരീരമാസകലം നായ്ക്കള്‍ കടിച്ചുകീറിയ കീറുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നായ്ക്കളില്‍ നിന്ന് കുട്ടിയെ രക്ഷിച്ച് അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. കുടല്‍മാലയടക്കം പുറത്തുവന്ന് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ തുടര്‍ന്ന് ബാപത്തല സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു. പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു പരാതിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.