ദമ്മാം: അന്തമായ അനുകരണവും ദുരഭിമാനവുമാണ് ഒരു പ്രവാസിയെ തീരാ പ്രവസിയാക്കുന്ന തെന്ന് ഐ സി എഫ് സെന്‍ട്രല്‍ ദാഇ മുഹമ്മദ് കുഞ്ഞി അമാനി അഭിപ്രായപ്പെട്ടു. അലക്ഷ്യമായ ധനവിനിയോഗതിലൂടെ ഭാരിച്ച ബാധ്യതകളും രോഗാതുരമായ ശരീരവുമായി നാടണയുന്ന ഒരു ശരാശരി പ്രവാസിക്ക് ബാക്കിയാവുന്നത് തീരാ കടങ്ങളും ബാധ്യതകളും മാത്രമാണെന്നും ഇത് തിരിച്ചറിയാന്‍ പ്രവാസി സമൂഹം ഉദ്ബുദ്ധരാവനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ന്യൂ ജനറേഷന്‍: തിരുത്തെഴുതുന്ന യവ്വനം' എന്ന പ്രമേയത്തില്‍ ആര്‍ എസ് സി ഇരുപതാം വാര്ഷിക പരിപാടികളുടെ സമാപനം കുറിച്ച് ഏപ്രില്‍ 24 നു ദമ്മാമില്‍ നടക്കുന്ന യുവ വികസന സഭയോടനുബന്ധിച്ചു 'പ്രവാസം: ധനവും ശരീരവും' എന്ന വിഷയത്തില്‍ ദമ്മാം സഫ മെഡിക്കല്‍ ഹാള്ളില്‍ നടന്ന ആര്‍ എസ് സി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സാമൂഹികവും വൈജ്ഞാനികവുമായ നിര്മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ പങ്കു അനിഷേധ്യമാണ്. രാഷ്ട്രത്തിന്റെ പുനര്‌നിര്മ്മാപണ പ്രക്രിയകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന പ്രവാസി സമൂഹത്തിനു പൌരത്വം പതിച്ചു നല്കാന്‍ പോലും സര്‍ക്കാരുകള്‍ മടിചു നില്‍ക്കുന്നതെന്തിനെന്നു കീ നോട്ട് അവതരിപ്പിച്ച ആര്‍ എസ് സി നാഷണല്‍ കലാലയം കണ്‍വീനര് ലുഖ്മാന്‍ വിലത്തുര്‍ ചോദിച്ചു.
സാമ്പത്തിക സ്വതന്ത്ര്യമില്ലാത്തവരും തൊഴില്‍സുരക്ഷിതത്വം ഇല്ലാത്തവരുമായ ഭൂരിഭാഗവും വരുമാനത്തിനപ്പുറത്തെ ആഡംഭരത്തിനു വേണ്ടി പരസ്പരം മത്സരിക്കുകയാണെന്ന് സമ്പദ് വിനിയോഗങ്ങളുടെ രസതന്ത്രം എന്ന വിഷയം അവതരിപ്പിച്ച പ്രമുഖ ഫിനാന്‍ഷ്യല്‍ കന്‍സല്‍ട്ടന്റ് അന്വര് മഹാദേശി അഭിപ്രായപ്പെട്ടു. വ്യക്തമായ ആസൂത്രനതിലൂടെ മാത്രമേ സാമ്പത്തിക ഭദ്രത കൈവരിക്കാനാവൂ എന്ന് അദ്ദേഹം ഒര്മ്മപ്പെടുത്തി.
ഇല്ലാത്തവനെ ഉള്ളവനാക്കുന്ന ഇസ്ലാമിക സമ്പദ് വ്യവസ്ഥ മാത്രകാ പരമെന്നു ഇസ്ലാമിക ധനവിനിയോഗ ബദല്‍ എന്ന വിഷയം അവതരിപ്പിച്ച എസ് എസ് എഫ് മുന് സംസ്ഥാന അസി. പ്രസിഡന്റ് മൂസ സഖാഫി കളത്തൂര് അഭിപ്രായപ്പെട്ടു.
ദൈവത്തിനാണ് സമ്പത്തിന്റെ ഉടമസ്ഥാവകാശം. മനുഷ്യന് കൈവശാവകാശം മാത്രം, ഉള്ളവന്‍ ഇല്ലാത്തവന് പകുത്തു നല്‍കുമ്പോള്‍ മാത്രമാണ് സാമൂഹിക സമത്വം സാധ്യമാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരുഭൂജീവിതത്തിലെ രോഗാവസ്ഥകള്‍ ഡോക്ടര് ഉസ്മാന്‍ മലയില്‍ അവതരിപ്പിച്ചു. ആര്‍ എസ് സി ദമ്മാം സോണ്‍ ചെയര്‍മാന്‍ ഷഫീഖ് ജൗഹരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം നെല്ലൂര് സ്വാഗതവും ലത്തീഫ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു
No comments:
Post a Comment