ബായാര്‍:[www.malabarflash.com]മുജമ്മഉ സഖാഫതി സുന്നിയ്യയില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് ഏപ്രില്‍ 17 വെള്ളിയാഴ്ച്ച മഗ്‌രിബ് നിസ്‌കരാനന്തരം നടക്കും.
അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സ്വലാത്ത് മജ്‌ലിസിന്നും കൂട്ടുപ്രാര്‍ഥനയ്ക്കും നേതൃത്വംനല്‍കും. പ്രമുഖ പണ്ഡിതനും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യഅതിഥിയായിരിക്കും, മാരായമംഗലം അബ്ദുല്‍റഹ്മാന്‍ ഫൈസി ഉല്‍ബോധന പ്രഭാഷണം നടത്തും.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ധീഖ് ലത്വീഫി , ഇബ്രാഹിം ഹാജി ഉപ്പള തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment