കാസര്‍കോട്: കാര്‍ഷീക, മത്സ്യ, മോട്ടോര്‍ മേഖലയിലെ ഗൗരവകരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എപ്രില്‍ 8 ന് സംയുക്ത കര്‍ഷക സംഘടനകള്‍, മത്സ്യ മേഖലയിലെ സംഘടനകള്‍, മോട്ടോര്‍ തൊഴിലാളികള്‍ എന്നിവര്‍ നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലുടെ ആവശ്യപ്പെട്ടു.
റബ്ബര്‍ വിലയിടിവ് ഉള്‍പ്പടെ കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് സംയുക്ത കര്‍ഷക സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുന്നത്. മത്സ്യ തൊഴിലാളികളുടെ തൊഴിലും ജീവിതവും തകര്‍ക്കുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന ആവശ്യം ഉന്നയിച്ചാണ് മത്സ്യബന്ധന മേഖലയിലെ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുന്നത്.
വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രിമിയം മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുന്നതിനും വാഹന നികുതി വര്‍ദ്ധനവിനുമെതിരെ മോട്ടോര്‍ തൊഴിലാളികളും പണി മുടക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
No comments:
Post a Comment