കാസര്‍കോട്: [www.malabarflash.com] പ്രൊഫ: സി.എച്ച്. അഹമ്മദ് ഹുസൈന്റെ അധ്യാപനത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ പ്രഗത്ഭരായ സാഹിത്യകാരന്‍മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
പ്രമുഖ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിഷ്‌കരിക്കേണ്ട പഠന പദ്ധതിയെക്കുറിച്ച് കെ.പി. രാമനുണ്ണിയും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഡോ: ഖദീജ മുംതാസും, 'അധ്യാപകന്‍ മാതൃക ഇടപെടല്‍' എന്ന വിഷയത്തെക്കുറിച്ച് പി.സുരേന്ദ്രനും സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഹൃദയ മസ്തിഷ്‌ക സമന്വയ പരിപാടിയാണ് വര്‍ത്തമാന വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്നും കലയും സാഹിത്യവും ആസ്വദിക്കാനുള്ള കഴിവ് വിദ്യാര്‍ഥികള്‍ വളര്‍ത്തുകയാണ് അധ്യാപകന്റെ കടമയെന്നും കെ.പി. രാമനുണ്ണി പറഞ്ഞു.
കെ.എസ്.അബ്ദുള്ള സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.ബി.ഷാഫി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘ കണ്‍വീനര്‍ സി.എല്‍. ഹമീദ് സ്വാഗതവും ഫാറൂക്ക് ഖാസിമി നന്ദിയും പറഞ്ഞു.
No comments:
Post a Comment